Latest NewsNewsFood & Cookery

കറികളില്‍ മുളകുപൊടി ഇട്ടത് കുറച്ച് കൂടിപ്പോയോ? പെട്ടെന്ന് എരിവ് പാകത്തിനാക്കാന്‍ ഈ ടിപ്‌സ് പരീക്ഷിച്ചുനോക്കൂ

കറിപ്പൊടികള്‍ പാകത്തിനിട്ടാല്‍ തന്നെ ഓരോ കറിയുടേയും രുചിയുടെ ലെവല്‍ മാറും. കണക്കുകള്‍ പിഴച്ചാല്‍ കറികള്‍ വല്ലാതെ കുളമായിപ്പോയെന്ന് വരാം. അറിയാതെ കറിയില്‍ മുളകുപൊടി കൂടുതല്‍ ഇട്ടെന്ന് കരുതി ഇനി നിരാശപ്പെടേണ്ട. എരിവ് പാകത്തിനാക്കി എടുക്കാന്‍ താഴെപ്പറയുന്ന ടിപ്‌സ് ഒന്ന് പരീക്ഷിച്ച് നോക്കൂ.

ചിക്കന്‍ കറി പോലെ നല്ല ചാറുള്ള വിഭവങ്ങളിലാണ് എരിവ് കൂടിപ്പോയതെങ്കില്‍ രണ്ടോ മൂന്നോ സ്പൂണ്‍ തൈര് അതിലേക്ക് ചേര്‍ത്ത് ഇളക്കിയെടുത്താല്‍ എരിവ് പാകത്തിനാക്കാം.

ചാറുകളൊന്നുമില്ലാത്ത വളരെ ഡ്രൈയായ വിഭവമാണ് നിങ്ങള്‍ ഉണ്ടാക്കിയതെങ്കില്‍ അതിന്റെ എരിവ് കുറയ്ക്കാനായി അല്‍പം നെയ്യോ ബട്ടറോ കറിയിലിട്ട് ഇളക്കിയെടുക്കാം.

എരിവും മസാലയും കറിയില്‍ വല്ലാതെ ഏറി നില്‍ക്കുന്നുവെന്നും കുത്തല്‍ അനുഭവപ്പെടുമെന്നും തോന്നിയാല്‍ വളരെ കുറച്ച് പഞ്ചസാര കറിയില്‍ ചേര്‍ക്കാം.

പരിപ്പ് കറി പോലുള്ളവയ്ക്ക് എരിവ് കൂടിയെന്ന് തോന്നിയാല്‍ കറിയില്‍ അല്‍പം ചീസ് ചേര്‍ക്കാം. കട്ടിയുള്ള ചാറുള്ള കറികളില്‍ എരിവ് അധികമായെന്ന് തോന്നിയാല്‍ അല്‍പം വിനാഗിരിയോ കെച്ചപ്പോ ചേര്‍ക്കാം.

കറികളില്‍ ഒന്നോ രണ്ടോ സ്പൂണ്‍ പീനട്ട് ബട്ടര്‍ ചേര്‍ത്ത് നല്‍കുന്നത് എരിവ് കുറയ്ക്കുന്നതിനും രുചിയും കൊഴുപ്പും കൂട്ടുന്നതിനും സഹായിക്കും.

shortlink

Related Articles

Post Your Comments


Back to top button