16 February Thursday

സംയുക്ത പ്രക്ഷോഭം ശക്തമാക്കും : 
എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Thursday Feb 16, 2023


ജ്യോതി ബസു നഗർ (ഹൗറ)
കർഷകത്തൊഴിലാളികളടക്കം സാധാരണ ജനവിഭാഗത്തെ പ്രതിസന്ധിയുടെ പടുകുഴിയിലേക്ക്‌ തള്ളിയിടുന്ന നയങ്ങളാണ്‌ മോദി സർക്കാർ നടപ്പാക്കുന്നതെന്ന്‌ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ എ വിജയരാഘവൻ പറഞ്ഞു. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയില്‍ അകപ്പെട്ടു. കോവിഡ്‌ മഹാമാരിയോടെ ബഹുഭരിപക്ഷം ജനങ്ങളും ദുരിതത്തിലായി. എന്നാല്‍ ആ ഘട്ടത്തിലും വൻകിടക്കാരുടെ ആസ്തി കുമിഞ്ഞുകൂടി. അവരെ സഹായിക്കുന്ന നയമാണ് മോദി സർക്കാർ തുടർന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ സ്വാധീനത്തിൽ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന നീക്കമാണ്‌ കേന്ദ്രം നടപ്പാക്കുന്നത്‌. മോദി സർക്കാരിന്റെ വർഗീയ, കോർപറേറ്റ് നയങ്ങൾക്കെതിരായ കർഷകരുടെയും കർഷക തൊഴിലാളികളുടെയും ഇതര തൊഴിലാളികളുടെയും യോജിച്ച പ്രക്ഷോഭം ശക്തമാക്കാനുള്ള തീരുമാനം സമ്മേളനത്തിലുണ്ടാകുമെന്ന്‌ വിജയരാഘവൻ പറഞ്ഞു.

സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, അഖിലേന്ത്യ കിസാൻസഭാ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ, ഭാരതീയ ഖേത് മസ്ദൂർ യൂണിയൻ ജനറൽ സെക്രട്ടറി നിർമൽ കുമാർ എന്നിവർ ഉദ്ഘാടന സമ്മേളനത്തെ അഭിവാദ്യം ചെയ്തു. വെള്ളിയാഴ്ച പൊതു സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. ശനിയാഴ്ച സമ്മേളനം സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top