16 February Thursday

കണ്ണൂർ പൊലീസ് ഡംപിങ് യാര്‍ഡില്‍ വന്‍തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Thursday Feb 16, 2023

കണ്ണൂർ> കണ്ണൂര്‍ തളിപ്പറമ്പ് പൊലീസ് ഡംപിങ് യാര്‍ഡില്‍ വന്‍തീപിടിത്തം. തളിപ്പറമ്പ് – ശ്രീകണ്ഠപുരം റോഡിലെ വെള്ളാരം പാറ പൊലീസ് ഡംപിങ് യാഡിലാണ് തീപിടിത്തമുണ്ടായത്. നിരവധി വാഹനങ്ങള്‍ കത്തി നശിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

തളിപ്പറമ്പ് അഗ്നിശമന നിലയത്തില്‍ നിന്നെത്തിയ മൂന്ന് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും പൊലിസും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top