ചെങ്ങന്നൂർ> സർക്കാരിനും മന്ത്രി സജി ചെറിയാനും കൊടിക്കുന്നിൽ സുരേഷ് എം പി യുടെ പ്രശംസ. നാടിന് എന്തൊക്കെ ഇല്ലാതിരുന്നോ ആ അവസ്ഥയിൽ നിന്ന് എല്ലാം നേടുന്ന കാലത്തിലാണ് നാം കടന്നു പോകുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ചെങ്ങന്നൂർ വിദ്യാഭ്യാസ സമുച്ചയത്തിൻ്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു എം പി. പുതിയ റോഡുകൾ ,പാലങ്ങൾ, ജില്ല ആശുപത്രി കെട്ടിടം, സർക്കാർ ഓഫീസുകൾ അടക്കം ചെങ്ങന്നൂർ വികസനത്തിൽ വളരെ മുന്നേറുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
വികസന കാര്യങ്ങളിൽ മന്ത്രി സജി ചെറിയാനോടൊപ്പം എത്താൻ ആർക്കും കഴിയില്ല. ഞാൻ ഒന്നു ശ്രമിച്ചു നോക്കിയെങ്കിലും കഴിഞ്ഞില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ വികസനം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായി ചെങ്ങന്നൂർ മാറി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പദ്ധതി ഉദ്ഘാടനങ്ങൾ നടക്കുന്നത് ചെങ്ങന്നൂരാണ്.
വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് ഉണ്ടാകുന്ന കാലതാമസത്തിന് ഉദ്യോഗസ്ഥരെ മാത്രം പഴിക്കാതെ അത് പൂർത്തീകരിക്കാനുള്ള കർശനമായ ആർജ്ജവം ജനപ്രതിനിധികൾ കാണിക്കണം. സർക്കാർ പദ്ധതികളുടെ നിർമ്മാണം പൂർത്തീകരിക്കുവാനുള്ള കാലതാമസം ഉദ്യോഗസ്ഥരുടെ വിമുഖത മുലമാണെന്ന് സംസാരിച്ച ചെങ്ങന്നൂർ മുൻ എംഎൽഎ കൂടിയായ പി സി വിഷ്ണുനാഥ് എംഎൽഎ യെ വേദിയിലിരുത്തിക്കൊണ്ടാണ് കൊടിക്കുന്നിൽ സുരേഷ് എം പി ഇങ്ങനെ പറഞ്ഞത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..