17 February Friday

സ്‌കൂളുകളിൽ സൃഷ്ടിക്കേണ്ടത്‌ 
6005 അധിക തസ്തിക ; ധനവകുപ്പിന് ശുപാർശ കൈമാറി

സ്വന്തം ലേഖകൻUpdated: Thursday Feb 16, 2023


തിരുവനന്തപുരം
സംസ്ഥാനത്തെ സ്കൂളുകളിൽ സൃഷ്‌ടിക്കേണ്ടത്‌ 6005 അധിക തസ്‌തികയെന്ന്‌ പൊതുവിദ്യാഭ്യാസവകുപ്പ്‌.  അധ്യയന വർഷത്തെ തസ്‌തിക നിർണയം  പൂർത്തിയാക്കി ഇതുസംബന്ധിച്ച ശുപാർശ ധനവകുപ്പിന്  കൈമാറി. 1106 സർക്കാർ സ്കൂളിൽ 3080 തസ്തികയും 1207 എയ്‌ഡഡ് സ്കൂളിൽ 2925 എണ്ണവുമാണ് വേണ്ടത്. ഇതിൽ അധ്യാപക തസ്തിക 5906ഉം അനധ്യാപക തസ്തിക 99ഉം ആണ്.

ധനവകുപ്പിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്‌ക്ക് നിയമന നടപടി ഊർജിതമാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി  വി ശിവൻകുട്ടി പറഞ്ഞു. ഏറ്റവുംകൂടുതൽ തസ്തിക സൃഷ്ടിക്കേണ്ടത്‌ മലപ്പുറത്താണ്. സർക്കാർ മേഖലയിൽ 694ഉം എയ്ഡഡിൽ- 889ഉം. കുറവ് പത്തനംതിട്ടയാണ്–- 62.  2022–-23 വർഷത്തെ നിർണയത്തിൽ  സർക്കാർമേഖലയിൽ 1638ഉം എയ്‌ഡഡിൽ- -2925ഉം തസ്‌തിക നഷ്‌ടപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top