16 February Thursday

വിദ്യാര്‍ഥികളോട് മോശം പെരുമാറ്റം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Thursday Feb 16, 2023

കൊല്ലം> വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയതിന്‌ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ചവറ മുകുന്ദപുരം കുന്നേഴത്ത് അബ്ദുല്‍ വഹാബിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. പന്മനയിലുള്ള മദ്രസയില്‍ ആയിരുന്നു സംഭവം. രണ്ട് കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ നേരത്തെ ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തിരുന്നു.

ഒളിവിലായിരുന്ന അബ്ദുല്‍ വഹാബിനെ ചവറഎസ്എച്ച്ഒ വിപിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top