16 February Thursday

ത്രിപുരയിൽ കനത്ത പോളിങ്‌

സാജൻ എവുജിൻUpdated: Thursday Feb 16, 2023

twitter.com/ani_digital/status

അഗർത്തല> ബിജെപിയുടെ  ഭീഷണിയും അക്രമവും വോട്ടെടുപ്പു നാളിലും തുടർന്നിട്ടും ത്രിപുരയിൽ കനത്ത പോളിങ്‌. വോട്ടെടുപ്പ്‌ അവസാനിപ്പിക്കേണ്ട വൈകിട്ട്‌ നാലിന്‌ 81.10 ശതമാനം പേർ വോട്ട്‌ ചെയ്‌തതായി തെരഞ്ഞെടുപ്പ്‌ കമീഷൻ അറിയിച്ചു. ആ സമയം ഏകദേശം 1500 ബൂത്തിലായി 1.35 ലക്ഷം വോട്ടർമാർ വരിനിന്നിരുന്നു. അന്തിമ പോളിങ്‌ ശതമാനം 85  ആയി ഉയർന്നേക്കും. കഴിഞ്ഞതവണ 89.08 ശതമാനമായിരുന്നു പോളിങ്‌. ഇത്തവണ 28 ലക്ഷത്തോളം വോട്ടർമാർക്കായി മൊത്തം 3327 ബൂത്താണ്‌ ക്രമീകരിച്ചത്‌.

രാവിലെ ഏഴിന്‌ വോട്ടെടുപ്പ്‌ തുടങ്ങിയപ്പോൾ സ്‌ത്രീകളടക്കം വോട്ടർമാരുടെ നീണ്ടനിരയുണ്ടായിരുന്നു. പല ബൂത്തുകളിലും വോട്ടിങ്‌ യന്ത്രങ്ങളിലെ കുഴപ്പം കാരണം പോളിങ്‌ മന്ദഗതിയിലാണ്‌ നീങ്ങിയത്‌. ബിശാൽഗഢ്‌, ശാന്തിർപുർ, രാംനഗർ, ധൻപുർ, ബാമുട്ടിയ, സൂര്യാമിനഗർ, ബർജാല എന്നിവിടങ്ങളിൽ ബിജെപിക്കാർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതോടെ സംഘർഷമുണ്ടായി. ഭീഷണി വകവയ്‌ക്കാതെ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. പലയിടത്തും അക്രമികൾക്കെതിരെ വോട്ടർമാർ തെരഞ്ഞെടുപ്പ്‌ അധികൃതർക്ക്‌ പരാതി അയച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top