16 February Thursday

മോദിയെ പരോക്ഷമായി 
വിമര്‍ശിച്ച് മോഹന്‍ ഭാ​ഗവത്

വെബ് ഡെസ്‌ക്‌Updated: Thursday Feb 16, 2023


ന്യൂഡൽഹി
തെരഞ്ഞെടുപ്പുകളില്‍ നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടിയുള്ള ബിജെപിയുടെ പ്രചാരണരീതിയില്‍ പരോക്ഷ വിമര്‍ശവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഒറ്റ വ്യക്തിക്കോ പ്രത്യയശാസ്‌ത്രത്തിനോ രാജ്യത്തെ സൃഷ്ടിക്കാനോ തകർക്കാനോ കഴിയില്ലെന്ന്‌  മോഹൻ ഭാഗവത് നാ​ഗ്പൂരില്‍ പറഞ്ഞു. മോദി സർക്കാർ പ്രചരിപ്പിക്കുന്ന ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ എന്ന ആശയം ചോദ്യം ചെയ്യുന്നതാണ്‌ ഈ പരാമർശം. ‘മികച്ച രാജ്യങ്ങളിലെല്ലാം പലതരം ചിന്തയുണ്ട്‌. അവിടെ എല്ലാ സംവിധാനങ്ങളുമുണ്ട്‌. ചിന്തകളുടെയും സംവിധാനങ്ങളുടെയും ബാഹുല്യമുള്ളിടത്തേ പുരോഗതി കൈവരിക്കൂ’–- മോഹൻ ഭാഗവത്‌ പറഞ്ഞു.

കേന്ദ്രബജറ്റിനെ വിമര്‍ശിച്ചും മോഹന്‍ ഭാ​ഗവത് രം​ഗത്ത് എത്തിയിരുന്നു. ബിജെപിയും ആര്‍എസ്എസ് നേതൃത്വവും തമ്മിലുള്ള അകല്‍ച്ച വെളിപ്പെടുത്തുന്നതാണ് ആവര്‍ത്തിച്ചുയരുന്ന ഇത്തരം വിമര്‍ശങ്ങള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top