കോഴിക്കോട് > കോഴിക്കോട് എൻഐടി വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽനിന്നും ചാടി ആത്മഹത്യ ചെയ്‌തു. പശ്ചിമ ബംഗാൾ സ്വദേശിയും രണ്ടാം വർഷ ഇലക്‌ട്രിക്കൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയുമായ നിധിൻ ശർമ്മ (22) ആണ് ജീവനൊടുക്കിയത്.
ബുധനാഴ്‌ച പുലർച്ചെയാണ് സംഭവം. ആത്മഹത്യ ചെയ്യാനുള്ള കാരണം അറിവായിട്ടില്ല. ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് വാട്സാപ്പിൽ കൂട്ടുകാർക്ക് സന്ദേശം അയച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..