ബെർലിൻ
പ്രമുഖ വാഹന നിർമാതാക്കളായ ഫോർഡ് അടുത്ത മൂന്ന് വർഷത്തിനിടെ 3800 ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്. ജർമനിയിൽനിന്ന് 2300 പേരെയും ബ്രിട്ടനിൽനിന്ന് 1300 പേരെയും ഉൾപ്പെടെ യൂറോപ്പിൽനിന്ന് 3800 പേരെയാണ് പിരിച്ചുവിടുക. എൻജിനിയറിങ് വിഭാഗത്തിലുള്ള ജീവനക്കാരെയാണ് കൂടുതലും പിരിച്ചുവിടുക. കമ്പനി ഇലക്‌ട്രിക് കാർ നിർമാണത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗംകൂടിയാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..