16 February Thursday
മിണ്ടാതെ ആദായനികുതി
 വകുപ്പ്

ബിബിസിയിലെ 
പ്രതികാര റെയ്‌ഡ്‌ 
തുടരുന്നു ; ഓഫീസുകൾക്കു 
മുന്നിൽ കേന്ദ്രസേനയെ 
വിന്യസിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 15, 2023


ന്യൂഡൽഹി
ഗുജറാത്ത്‌ വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയ ഡോക്യുമെന്ററി സംപ്രേഷണം ചെയ്‌തതിന്‌ പിന്നാലെ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ്‌ ചൊവ്വാഴ്‌ച ആരംഭിച്ച റെയ്‌ഡ്‌ ബുധൻ രാത്രിയിലും തുടരുന്നു. കനത്ത പൊലീസ്‌ കാവലിനു പുറമെ കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്‌. ഔദ്യോഗിക  പ്രതികരണത്തിന്‌ ഐടി വകുപ്പ്‌ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, ബിബിസിക്കെതിരെ നികുതിവെട്ടിപ്പ്‌ അടക്കമുള്ള കാര്യങ്ങളാണ്‌ അന്വേഷിക്കുന്നതെന്ന തരത്തിൽ മോദി അനുകൂല മാധ്യമങ്ങളിലൂടെ ഐടി വകുപ്പ്‌ വാർത്തകൾ പടച്ചുവിടുന്നു.

ഒരു വിഭാഗം ജീവനക്കാർ ഇപ്പോഴും ഓഫീസുകളിൽ തുടരുകയാണ്‌. ഫോണുകളും മറ്റും വിശദമായി പരിശോധിച്ചശേഷം മാധ്യമപ്രവർത്തകരെ പോകാൻ അനുവദിച്ചിരുന്നു. വർക്ക്‌  ഫ്രം ഹോമിൽ തുടരാൻ ജീവനക്കാർക്ക്‌ ബിബിസി നിർദേശം നൽകി. ബുധനാഴ്‌ച ജീവനക്കാർക്ക്‌ അയച്ച ഇ–-മെയിൽ സന്ദേശത്തിൽ നികുതി അധികൃതർ പരിശോധനയ്‌ക്ക്‌ എത്തിയപ്പോൾ പ്രകടമാക്കിയ സംയമനത്തിലും പ്രൊഫഷണലിസത്തിലും ബിബിസി നന്ദി അറിയിച്ചു. വ്യക്തിഗത വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്‌ മറുപടി നൽകേണ്ടതില്ല. ശമ്പളവുമായി ബന്ധപ്പെട്ട്‌ മറുപടി നൽകുക. ബിബിസിയുടെ മാധ്യമപ്രവർത്തനം സാധാരണ രീതിയിൽത്തന്നെ തുടരുന്നു–- ബിബിസി ഇ–-മെയിലിൽ അറിയിച്ചു. മോദിക്കെതിരായ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന്റെ പേരിലാണ് റെയ്ഡെന്ന്  വിദേശമാധ്യമങ്ങൾ വാർത്ത നൽകി.  ബ്രിട്ടൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top