Latest NewsNews

മലയാളിയായ മേഘയെ ലിവിങ് ടുഗെതർ പങ്കാളി കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ചു: കാമുകൻ പിടിയിലായത് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ

മുംബൈ: 37 കാരിയായ ലിവിങ് ടുഗെതർ പങ്കാളിയെ കൊലപ്പെടുത്തി മുംബൈക്ക് സമീപമുള്ള വാടക വീട്ടിലെ കട്ടിലിനടിയിൽ മൃതദേഹം ഒളിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കാമുകനായ ഹാർദിക് ഷാ ആണ് പിടിയിലായത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഹാർദിക് ഷാ റെയിൽവേ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. കൊല്ലപ്പെട്ട മേഘ നഴ്സായിരുന്നു. ഹാർദിക്ക് തൊഴിൽരഹിതനായതിനാൽ തന്നെ വീട്ടുചെലവുകൾ വഹിച്ചിരുന്നത് മേഘ ആയിരുന്നു. ഇത് ഇവർക്കിടയിൽ അടിക്കടി വഴക്കുണ്ടാക്കിയതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

മേഘയെ കൊലപ്പെടുത്തിയ ശേഷം വീട്ടുപകരണങ്ങൾ വിറ്റ് ഹാർദിക് പണവുമായി രക്ഷപ്പെടുകയായിരുന്നു. ഇയാൾ ട്രെയിനിൽ രക്ഷപ്പെടുകയാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളുടെ ലൊക്കേഷൻ കണ്ടെത്തി മധ്യപ്രദേശിലെ നഗ്ദയിൽ വെച്ച് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് വർഷമായി പ്രണയത്തിലായിരുന്ന ഹാർദിക്കും മേഘയും കഴിഞ്ഞ ആറ് മാസമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇവർ വാടക വീട്ടിലേക്ക് മാറിയത്.

shortlink

Related Articles

Post Your Comments


Back to top button