ഹരിപ്പാട്
ഓട്ടത്തിനിടെ കാറിന്റെ എൻജിൻ ഭാഗത്ത് തീയും പുകയും ഉയർന്നു. കാർ റോഡരികിൽ നിർത്തി ഡ്രൈവർ രക്ഷപ്പെട്ടു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീകെടുത്തി. ഹരിപ്പാട് മാധവ ജങ്‌ഷനിൽ ബുധൻ പകൽ ഒന്നിനായിരുന്നു സംഭവം.കരുവാറ്റ ലൈലാലയത്തിൽ മുഹമ്മദ് നിയസിന്റെ ഉടമസ്ഥതയിലുള്ള മാരുതി സിയാസ് കാർ വർക്ക്‌ഷോപ്പിലേക്ക് സർവീസിന് കൊണ്ടുപോകുമ്പോഴാണ് തീപിടിച്ചത്.
കാർ ഓടിച്ചിരുന്ന കായംകുളം കൊറ്റുകുളങ്ങരയിലെ സ്വകാര്യ വർക്ക്‌ഷോപ് ജീവനക്കാരൻ അക്ഷയ് കാർ റോഡരികിൽ നിർത്തി ഇറങ്ങുമ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. ഉടൻ നാരകത്തറയിൽനിന്ന് ഫയർഫോഴ്‌സ് സംഘമെത്തി തീ കെടുത്തി. കാറിന്റെ മുൻ ഭാഗം പൂർണമായി കത്തിനശിച്ചു.
ഹരിപ്പാട് സ്‌റ്റേഷൻ ഫയർ ഓഫീസർ ടി സുരേഷ്‌കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എം പ്രശാന്ത്, ആർ ഷിബു, എ ജി അരുൺ, എ ബിജുകുമാർ, ആർ ആർ രാഹുൽ, ഡ്രൈവർ എ എസ് ഷാനു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..