പാലക്കാട്
മഹാശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് ട്രെയിനുകൾക്ക് ആലുവയിൽ സ്‌റ്റോപ് അനുവദിച്ചു. ഷൊർണൂർ ജങ്ഷൻ –- തൃശൂർ എക്‌സ്‌പ്രസ്( 06461) 18 ന് ആലുവ വരെ സർവീസ് നടത്തും. ഒല്ലൂർ, പുതുക്കാട്, ഇരിഞ്ഞാലക്കുട, ചാലക്കുടി, കറുകുറ്റി, അങ്കമാലി, ആലുവ എന്നിവിടങ്ങളിൽ സ്‌റ്റോപ് ഉണ്ടായിരിക്കും.
നിലമ്പൂർ റോഡ്–-കോട്ടയം എക്‌സ്‌പ്രസ്(16325) 18 ന് മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽ ഒരു മിനിട്ട് നിർത്തും. തൃശൂർ–-കണ്ണൂർ ഡെയ്‌ലി എക്‌സ്‌പ്രസ് 19 ന് പുലർച്ചെ 5.15 ന് ആലുവയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. അങ്കമാലി, കറുകുറ്റി, ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂർ എന്നിവിടങ്ങളിൽ അധിക സ്‌റ്റോപ്പുണ്ടായിരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..