15 February Wednesday

അദാനി വിഷയത്തിൽ അന്വേഷണം നടത്താത്ത കേന്ദ്രം ബിബിസി റെയ്‌ഡ്‌ ചെയ്യുന്നു: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 15, 2023

ന്യൂഡൽഹി> രാജ്യത്തെ പത്ര– മാധ്യമങ്ങളോട്‌ ബിജെപി സർക്കാർ തുടരുന്ന നയത്തിന്റെ തുടർച്ചയാണ്‌ ബിബിസി പോലുള്ള അന്താരാഷ്‌ട്ര മാധ്യമത്തിന്റെ  ഓഫീസ്‌ റെയ്‌ഡ്‌ തെളിയിക്കുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. റെയ്‌ഡിന്‌ ബിബിസി പുറത്തിറക്കിയ ഡോക്യൂമെന്ററിയുമായി നേരിട്ട്‌ ബന്ധമുണ്ടെനന്‌ കുറ്റപ്പെടുത്തിയ അദ്ദേഹം രാജ്യത്ത്‌ അപ്രഖ്യാപിത അടിയന്തരാവസ്ഥയാെണന്നും  മാധ്യമപ്രവർത്തകരോട്‌ ഡൽഹിയിൽ പ്രതികരിച്ചു.

റെയ്‌ഡ്‌ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള നഗ്നമായ ആക്രമണമാണ്‌. സർവേ എന്ന്‌ പറയുന്ന കേന്ദ്രം എന്തിനാണ്‌ ഓഫീസിലെ ഫോണുകളും ഉപകരണങ്ങളും മരവിപ്പിച്ചതെന്ന്‌ യെച്ചൂരി ചോദിച്ചു. അന്താരാഷ്ട്ര തലത്തിൽ ഇത്തരം നടപടികൾ ഇന്ത്യക്ക് നാണക്കേടുണ്ടാക്കും. ഹിൻഡൻബെർഗ്‌ റിപ്പോർട്ട്‌ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ  അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളുന്ന കേന്ദ്രമാണ്‌ ബിബിസി ഓഫീസ്‌ റെയ്‌ഡ്‌ നടത്തുന്നത്‌. ഇതാണ്‌  ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന ബിജെപി ആശയമെന്നും യെച്ചൂരി പരിഹസിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top