16 February Thursday
സർവമത സമ്മേളന ശതാബ്ദി ആഘോഷം

കേരളത്തോട്‌ വർഗീയ
ശക്തികൾക്ക്‌ 
അസഹിഷ്ണുത: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 15, 2023


കൊച്ചി
കേരളം മാതൃകാപരമായി ഉയർന്ന്‌ നിൽക്കുന്നതിൽ അസഹിഷ്ണുതയുള്ള വർഗീയശക്തികളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ കേരളത്തെ മറ്റൊരുതരത്തിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നു. എന്നാൽ, ശ്രീനാരായണ ഗുരുവിനെപ്പോലുള്ള മഹത് വ്യക്തിത്വങ്ങൾ പടർത്തിയ പ്രകാശത്തിലൂടെ കേരളം തിളങ്ങി നിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണഗുരു സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം ആലുവ അദ്വൈതാശ്രമത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു  മുഖ്യമന്ത്രി.

ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരു വിളിച്ചുചേർത്ത സർവമത സമ്മേളന ശതാബ്ദിയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ 
സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവർക്കൊപ്പം .

ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരു വിളിച്ചുചേർത്ത സർവമത സമ്മേളന ശതാബ്ദിയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ 
സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവർക്കൊപ്പം .


 

കേരളീയരെ തകർക്കാനും വംശീയതയുടെ വിത്തെറിഞ്ഞ് മുളപ്പിക്കാനും ചില ശ്രമങ്ങൾ നടക്കുന്നു. എന്നാൽ, അവയ്‌ക്കെതിരെ കോട്ടകെട്ടി നിൽക്കാനുള്ള കരുത്ത് നൽകുന്നത്‌ ശ്രീനാരായണ ഗുരുവിനെപ്പോലുള്ള മഹത് വ്യക്തിത്വങ്ങൾ ഉയർത്തിയ ചിന്തകളാണ്. വർഗീയസംഘർഷങ്ങൾ ഇല്ലാത്ത നാടാണ് കേരളം. ഇടയ്ക്ക്‌ വർഗീയതയുടെ ലാഞ്ചനകൾ അങ്ങിങ്ങായി കണ്ടപ്പോൾ ജനങ്ങൾ ഒന്നിച്ചുനിന്ന് നേരിട്ടു.   ഗുരുദർശനങ്ങളെ ആശയങ്ങൾമാത്രമായി തളച്ചിടാതെ പ്രായോഗികമാനം നൽകാൻ ശ്രമിക്കുകയാണ് സർക്കാർ. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ പറഞ്ഞ ഗുരുവിനുള്ള ഉചിതമായ ആദരമാണ് അദ്ദേഹത്തിന്റെ പേരിലുള്ള ഓപ്പൺ സർവകലാശാല. മാനവികതയുടെ മൂല്യം സമൂഹത്തിന് പകരുന്ന സ്ഥാപനമാക്കി സർവകലാശാലയെ മാറ്റും.

ഒരു ജാതി, ഒരു മതമെന്ന് പറഞ്ഞ ഗുരുവിനെ പ്രത്യേക മതത്തിന്റെ ചട്ടക്കൂടിൽ ഒതുക്കാൻ ശ്രമം നടക്കുന്നു. ക്ഷേത്രത്തിലും വായനശാലകളുണ്ടാകണം. ക്ഷേത്രം ഒരറ്റത്ത് നിലകൊള്ളട്ടേയെന്ന് ഗുരു പറഞ്ഞു. അത്രമാത്രം പ്രാധാന്യമേ അദ്ദേഹം ക്ഷേത്രത്തിന് നൽകിയിരുന്നുള്ളൂ. അനാചാരങ്ങളും ജീർണതകളും കൊടികുത്തിവാണ കാലത്തെ ഏറ്റവും ഉയർന്ന സാമൂഹ്യ ഇടപെടലായിരുന്നു സർവമത സമ്മേളനം.  മതത്തെ പൗരോഹിത്യം ഉപയോഗിക്കുന്നതിനെതിരെ ശബ്ദമുയർത്തി. മുതലാളിത്തത്തിന് എതിരെവരെ ചിന്തകളുയർന്നു. സർവമത സമ്മേളനത്തിലെ ചിന്തകളെ പുതിയ കാലത്ത് പ്രയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top