16 February Thursday

കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനം തുടങ്ങി

ഗോപിUpdated: Wednesday Feb 15, 2023

പശ്ചിമബംഗാളിലെ ഹൗറയിൽ കർഷക തൊഴിലാളി യൂണിയന്റെ അഖിലേന്ത്യാ സമ്മേളനം പ്രസിഡന്റ്‌ എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു


ജ്യോതി ബസു നഗർ (ഹൗറ)
മണ്ണിൽ പടവെട്ടുന്നവരുടെ പോരാട്ടവീര്യം വിളിച്ചോതി അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയന്റെ പത്താം അഖിലേന്ത്യ സമ്മേളനത്തിന് പശ്ചിമ ബംഗാളിലെ ഹൗറയിൽ ഉജ്വല തുടക്കം. സമ്മേളന വേദിയായ സരത് സദൻ അങ്കണത്തിൽ അഖിലേന്ത്യ പ്രസിഡന്റ്‌ എ വിജയരാഘവൻ പതാകയുയർത്തി. ദീപശിഖാ റാലികളെ നേതാക്കൾ സ്വീകരിച്ചു. പ്രതിനിധികൾ വിവിധ ഭാഷകളിൽ മുദ്രാവാക്യം മുഴക്കി അഭിവാദ്യം അർപ്പിച്ചു. ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു അടക്കം നിരവധി നേതാക്കൾ പങ്കെടുത്തു. 

കർഷക തൊഴിലാളികളും കർഷകരും ഇതര തൊഴിലാളികളുമായുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നതും സംയുക്ത പ്രക്ഷോഭം ശക്തമാക്കുന്നതും ലക്ഷ്യമിട്ടുള്ള ചർച്ചകൾ സമ്മേളനം നടത്തും.  എ വിജയരാഘവൻ, അമിയ പത്ര, ഒ എസ് അംബിക,  എ ലാസർ,  വി വെങ്കിടേശ്വരലു, ബൂപ് ചന്ദ് ചാനോ, ബ്രിജ്ജാൽ ഭാരതി എന്നിവരാണ് പ്രസീഡിയം. വി ശിവദാസന്റെ നേതൃത്വത്തിൽ ഏഴംഗ പ്രമേയ കമ്മിറ്റിയും ബാലിറാം ഭുംബേയുടെ നേതൃത്വത്തിൽ മിനിറ്റ്സ് കമ്മിറ്റിയും രൂപീകരിച്ചു. അമിയപാത്ര അനുശോചന, രക്തസാക്ഷി പ്രമേയങ്ങൾ അവതരിപ്പിച്ചു. എ വിജയരാഘവൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബി വെങ്കട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന്‌ ഗ്രൂപ്പ് ചർച്ച ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top