വിവിധ തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ് സി തീരുമാനിച്ചു. തസ്തികകൾ: കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്പെക്ടർ (ആയുർവേദം) (കാറ്റഗറി നമ്പർ 290/2021). വനിതാ ശിശുവികസന വകുപ്പിൽ ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസർ (പട്ടികജാതി/പട്ടികവർഗം) –- വനിതകൾ മാത്രം (കാറ്റഗറി നമ്പർ 326/2022). മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഫിനാൻസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 406/2019). കേരള വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനീയർ (കാറ്റഗറി നമ്പർ 137/2022). കേരള വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനിയർ–- വകുപ്പുതല ക്വാട്ട (കാറ്റഗറി നമ്പർ 138/2022). കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) (കാറ്റഗറി നമ്പർ 400/2020).
ഓൺലൈൻ പരീക്ഷ നടത്തും
വിവിധ ജില്ലകളിൽ എൻസിസി /സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (വിമുക്തഭടന്മാർ മാത്രം) –- ഒന്നാം എൻസിഎ പട്ടികജാതി, പട്ടികവർഗം, മുസ്ലിം, ധീവര, എസ്ഐയുസി നാടാർ, എസ് സിസിസി, ഹിന്ദുനാടാർ, ഒബിസി (കാറ്റഗറി നമ്പർ 241/2022 –- 248/2022). കണ്ണൂർ, തൃശൂർ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മീഡിയം –- ഒന്നാം എൻസിഎ –- എൽസി/എഐ, ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 343/2022, 344/2022). അർഹതാപട്ടിക
പ്രസിദ്ധീകരിക്കും വനിതാ ശിശു വികസന വകുപ്പിൽ സൂപ്പർവൈസർ (ഐസിഡിഎസ്) (കാറ്റഗറി നമ്പർ 149/2022).
വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ആയ എൻസിഎ വിശ്വകർമ, ധീവര, മുസ്ലിം, ഈഴവ/തിയ്യ/ബില്ലവ, എൽസി/എഐ, പട്ടികജാതി (കാറ്റഗറി നമ്പർ 441/2021 –- 446/2021, 439/2021, 440/2021). വിവിധ ജില്ലകളിൽ എക്സൈസ് വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ എൻസിഎ ഹിന്ദുനാടാർ, ധീവര, പട്ടികജാതി, വിശ്വകർമ, എസ് സിസിസി(കാറ്റഗറി നമ്പർ 578/2021, 579/2021, 580/2021, 581/2021, 582/2021). വിവിധ ജില്ലകളിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻസിഎ –- എൽസി/എഐ, എസ് സിസിസി, വിശ്വകർമ, എസ്ഐയുസി നാടാർ (കാറ്റഗറി നമ്പർ 693/2021, 694/2021, 695/2021, 696/2021). അഭിമുഖം നടത്തും കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ –- രണ്ടാം എൻസിഎ പട്ടികവർഗം (കാറ്റഗറി നമ്പർ 334/2022). തിരുവനന്തപുരം ജില്ലയിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ക്ലർക്ക് ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗം) –- വിമുക്തഭടന്മാർ മാത്രം (കാറ്റഗറി നമ്പർ 328/2022).
കേരള സംസ്ഥാന സഹകരണ റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഫീൽഡ് ഓഫീസർ (സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പർ 472/2021). ഡ്രൈവിങ് ടെസ്റ്റ് സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡർ (മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) രണ്ടാം എൻസിഎ വിശ്വകർമ (കാറ്റഗറി നമ്പർ 345/2020) തസ്തികയിലേക്ക് ഫെബ്രുവരി 13 ന് രാവിലെ അഞ്ചിന് കോഴിക്കോട്, വെള്ളിമാട്കുന്ന്, മാലൂർകുന്ന്, എആർ ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ പ്രായോഗിക പരീക്ഷ (ഡ്രൈവിങ് ടെസ്റ്റ്) നടത്തും.
പ്രമാണ പരിശോധന
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) (കാറ്റഗറി നമ്പർ 124/2021) തസ്തികയിലേക്ക് ഫെബ്രുവരി 13, 14, 15, 16 തീയതികളിൽ പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധന നടത്തും. കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ മാർക്കറ്റിങ് സൂപ്പർവൈസർ (കാറ്റഗറി നമ്പർ 222/2021) തസ്തികയിലേക്ക് ഫെബ്രുവരി 14 ന് രാവിലെ 10.30 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധന നടത്തും.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ക്രിയാശരീര (കാറ്റഗറി നമ്പർ 121/2021), അസിസ്റ്റന്റ് പ്രൊഫസർ ഇൻ കൗമാരഭൃത്യ (കാറ്റഗറി നമ്പർ 112/2021) തസ്തികകളിലേക്ക് ഫെബ്രുവരി 14 ന് രാവിലെ 10.30 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധന നടത്തും. വകുപ്പുതല പരീക്ഷാ ഫലം 2022 ജൂലൈ വിജ്ഞാപന പ്രകാരമുള്ള വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് സർവീസിലുള്ള കാഴ്ചപരിമിതിയുള്ള ഉദ്യോഗസ്ഥർക്കായി നടത്തിയ വാചാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പിഎസ് സി വെബ്സൈറ്റിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..