15 February Wednesday

എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അറസ്‌റ്റ്‌ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 14, 2023

കൊച്ചി > മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇഡി) അറസ്‌റ്റ്‌ ചെയ്‌തു. ലൈഫ്‌ മിഷനുമായി ബന്ധപ്പെട്ട കേസിൽ മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനുശേഷം കുറ്റസമ്മതമൊഴിയില്ലാതെ ചൊവ്വ രാത്രിയായിരുന്നു അറസ്‌റ്റ്‌. ബുധനാഴ്‌ച കോടതിയിൽ ഹാജരാക്കും. 

ഇഡിയുടെ കൊച്ചി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. സ്വപ്‌ന സുരേഷിന്റെ ലോക്കറിൽനിന്ന്‌ ഒരുകോടി രൂപ കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ്‌ ശിവശങ്കറിനെ ചോദ്യം ചെയ്‌തത്‌. കേസിൽ സ്വപ്‌ന സുരേഷ്‌, സരിത്‌, സന്ദീപ്‌ നായർ എന്നിവരെ നേരത്തേ ചോദ്യം ചെയ്‌തിരുന്നു. സ്വപ്‌നയുടെ ലോക്കറിനെക്കുറിച്ച്‌ അറിയില്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ശിവശങ്കർ മൊഴിനൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top