ഒട്ടാവ
ക്യാനഡയുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയ അജ്ഞാതപേടകം അമേരിക്കന്‍ വ്യോമസേനയുടെ സഹായത്തോടെ വെടിവച്ചിട്ടതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അലാസ്‌കയുടെ വ്യോമാതിർത്തിയിലൂടെ പറന്ന അജ്ഞാതപേടകം യുഎസ് വെടിവച്ചിട്ടതിനു പിന്നാലെയാണിത്.
വിഷയം യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച ചെയ്തതായും കനേഡിയൻ സേന അവശിഷ്ടങ്ങള്‍ വിശകലനം ചെയ്യുമെന്നും ട്രൂഡോ അറിയിച്ചു. അമേരിക്ക വെടിവച്ചിട്ടെന്ന് അവകാശപ്പെട്ട അജ്ഞാതപേടകത്തിന്റെ ചിത്രം യുഎസ് പുറത്തുവിട്ടിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..