ന്യൂയോർക്ക് > അമേരിക്കന്‍ ആകാശത്ത് വീണ്ടും പ്രത്യക്ഷപ്പെട്ട അജ്ഞാതവസ്‌തു വെടിവച്ചിട്ടു. ഒരാഴ്‌ചക്കിടെ അമേരിക്ക വെടിവെച്ച് വീഴ്‌ത്തുന്ന നാലാമത്തെ അജ്ഞാത വസ്‌തുവാണിത്. ഹിരോണ്‍ നദിക്ക് മുകളില്‍ കണ്ടെത്തിയ അജ്ഞാത വസ്‌തുവിനെയാണ് അവസാനമായി വെടിവെച്ചിട്ടത്. ഒരാഴ്‌ച മുന്‍പ് അമേരിക്കന്‍ അതിര്‍ത്തിയില്‍ കണ്ടെത്തിയ ചൈനീസ് ബലൂണാണ് തുടക്കം. ചാര ബലൂണ്‍ ആണ് എന്ന് ആരോപിച്ച് സൗത്ത് കാരലൈന തീരത്ത് കണ്ടെത്തിയ ഇതിനെ അമേരിക്ക വെടിവെച്ചു വീഴ്‌ത്തിയിരുന്നു. തുടര്‍ന്ന് അലാസ്‌കയിലും കാനഡ അതിര്‍ത്തിയിലുമാണ് അജ്ഞാത വസ്‌തുക്കളെ കണ്ടെത്തിയത്. ഇതിനെയെല്ലാം വെടിവെച്ച് വീഴ്ത്തിയതിന് പിന്നാലെയാണ് ഹിരോണ്‍ നദിക്ക് മുകളിലും അജ്ഞാത വസ്‌തുവിനെ കണ്ടെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..