15 February Wednesday

നാഗ്‌പൂരിൽ നട്ടം "തിരിഞ്ഞ്‌' ഓസ്‌ട്രേലിയ; ആദ്യ ടെസ്‌റ്റിൽ ഇന്ത്യയ്‌ക്ക്‌ ഇന്നിങ്സ്‌ ജയം, അശ്വിന്‌ അഞ്ച്‌ വിക്കറ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 11, 2023

Photo Credit: Indiancricketteam/facebook

നാഗ്‌പുർ > രണ്ടാം ഇന്നിങ്‌സിലും ഇന്ത്യൻ സ്‌പിൻ ആക്രമണത്തിന്‌ മുന്നിൽ പിടിച്ചുനിൽക്കാനായില്ല, നാഗ്‌പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയ്‌ക്ക്‌ ഇന്നിംഗ്‌സ് തോല്‍വി. 223 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ മൂന്നാംദിനം 91 റൺസിന്‌ എല്ലാവരും പുറത്തായി. ഇന്ത്യൻ വിജയം ഇന്നിങ്സിനും 132 റൺസിനും. ഇന്ത്യയ്‌ക്കായി ആർ അശ്വിൻ അഞ്ചു വിക്കറ്റുകൾ വീഴ്‌ത്തി‌. രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. ജയത്തോടെ നാലു മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.

രണ്ടാം ഇന്നിങ്സിൽ ഓസീസ് സ്കോർ ഏഴിൽ‌ നിൽക്കെ ഉസ്‌മാൻ ഖവാജയെ വിരാട് കോലിയുടെ കൈകളിലെത്തിച്ച് ആർ അശ്വിനാണു വിക്കറ്റു വേട്ടയ്‌ക്കു തുടക്കമിട്ടത്. അധികം പിടിച്ചു നിൽക്കാതെ ലബുഷെയ്ന്‍ ജഡേജയ്‌ക്കും ഡേവിഡ് വാർണർ അശ്വിനും വിക്കറ്റു നൽകി മടങ്ങി. ഇന്ത്യ നടത്തിയ സ്‌പിൻ ആക്രമണത്തെ സ്റ്റീവ് സ്‌മിത്ത് മാത്രമാണു കുറച്ചെങ്കിലും പ്രതിരോധിച്ചത്. സ്‌മിത്ത്‌ പുറത്താകാതെ 51 റൺ നേടി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top