25 January Wednesday

രഞ്‌ജിട്രോഫി : പൊരുതിക്കയറി 
പുതുച്ചേരി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023


പുതുച്ചേരി
പന്ത്രണ്ടാം ഓവറിൽ 19 റണ്ണെടുക്കുന്നതിനിടെ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടപ്പെട്ട പുതുച്ചേരി പൊരുതിക്കയറിയതോടെ രഞ്‌ജിട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ പ്രതീക്ഷ മങ്ങി. ആദ്യ ദിവസം കളി നിർത്തിമ്പോൾ പുതുച്ചേരി നാല്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 253 റണ്ണെടുത്തു.

സെഞ്ചുറി നേടിയ പരസ്‌ ദോഗ്രയും (117) വിക്കറ്റ്‌കീപ്പർ അരുൺ കാർത്തിക്കും (65) ക്രീസിലുണ്ട്‌. ആദ്യ ഓവറിൽ ഓപ്പണർ നെയാൻ ശ്യാമിനെ റണ്ണെടുക്കാതെ മടക്കി ബേസിൽ തമ്പി കേരളത്തിന്‌ മികച്ച തുടക്കമാണ്‌ നൽകിയത്‌. അടുത്ത ഓവറിൽ ക്യാപ്‌റ്റൻ ദാമോദർ രോഹിതിനെ (0) എം ഡി നിധീഷ്‌ പുറത്താക്കി. സാഗർ ഉഡേഷിശന്റ (14) വിക്കറ്റ്‌ ജലജ്‌ സക്‌സേന എടുത്തതോടെ പുതുച്ചേരി പ്രതിസന്ധിയിലായി. ജയ്‌പാണ്ഡെയെ (38) സിജോമോൻ മടക്കി. പിന്നീടായിരുന്നു പരസ്‌ദോഗ്രയും അരുണും ചേർന്നുള്ള 151 റൺ കൂട്ടുകെട്ട്‌.  ഗ്രൂപ്പിൽ നാലാമതുള്ള കേരളത്തിന്‌ മുന്നേറാൻ അവസാന കളിയിൽ വലിയ വിജയം അനിവാര്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top