തിരുവനന്തപുരം
സൂര്യനിൽ ഭൂമിയുടെ അഞ്ച് മടങ്ങ് വലിപ്പമുള്ള ഭീമൻ ‘സൗരകളങ്കം’ ദൃശ്യമായി. എആർ 3190 എന്ന് പേരിട്ടിരിക്കുന്ന സൺസ്‌പോട്ടിന് വീണ്ടും വലിപ്പം വർധിക്കുമെന്നാണ് നിഗമനം. പതിനൊന്ന് വർഷം കൂടുമ്പോഴും ഇവയുടെ എണ്ണം കൂടിവരുന്നുണ്ട്. 2025ൽ വർധന പരമാവധി എത്തുമെന്നാണ് കരുതുന്നത്. സൂര്യനിൽ ഇരുണ്ടതും ചൂടുകുറഞ്ഞതുമായ ഭാഗമാണ് സൗരകളങ്കം എന്ന പേരിൽ അറിയപ്പെടുന്നത്.
സൂര്യനിലെ കാന്തികമണ്ഡലത്തിലെ ഊർജം പെട്ടെന്ന് പുറത്തേക്കു വമിക്കുമ്പോൾ വലിയ തോതിൽ സൗരജ്വാലകൾ പുറത്തേക്ക് തെറിക്കും. ചാർജുള്ള ഇവയിലെ കണങ്ങൾക്ക് ഭൂമിയുടെ അന്തരീക്ഷത്തിൽ അതിശക്തമായ സ്വാധീനം ചെലുത്താനാകും. വാർത്താവിനിമയ ഉപഗ്രഹങ്ങൾ, വൈദ്യുതി വിതരണം, വ്യോമഗതാഗതം തുടങ്ങിയവയുടെ പ്രവർത്തനത്തെ സൂര്യകളങ്കംമൂലമുണ്ടാകുന്ന വികിരണങ്ങൾ ബാധിക്കാറുണ്ട്. ഭൂമിക്ക് നേരെ കാണുന്ന വലിയ സൂര്യകളങ്കങ്ങളെ ശാസ്ത്രലോകം ഗൗരവത്തോടെയാണ് കാണുന്നത്. ഈ സമയത്ത് നഗ്‌നനേത്രംകൊണ്ട് സൂര്യനെ നോക്കുന്നത് അപകടകരമാണെന്ന് അമച്വർ അസ്‌ട്രോണമറായ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..