റായ്‌പൂർ> രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബോളർമാർക്കു മുന്നിൽ പതറിവീണ് ന്യൂസിലൻഡ്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 108 റൺസിന് ഓൾഔട്ട് ആയി.
10.3 ഓവറിൽ വെറും 15 റൺസിന് അഞ്ച് വിക്കറ്റുകൾ നഷ്‌ടമായ ന്യൂസിലൻഡിനെ ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചെൽ സാന്റ്‌നർ എന്നിവരാണ് 100 കടത്തിയത്. 52 പന്തുകൾ നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം 36 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സാണ് അവരുടെ ടോപ് സ്‌കോറർ. ബ്രേസ്‌വെൽ 30 പന്തിൽ നിന്ന് 22 റൺസെടുത്തു. സാന്റ്‌നർ 39 പന്തിൽ നിന്ന് 27 റൺസ് സ്വന്തമാക്കി.
മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. സിറാജ്, ശാർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..