27 December Monday

നിതിനമോളുടെ കുടുംബത്തിന് കൈത്താങ്ങായി ഡിവൈഎഫ്‌ഐ; കുടുംബസഹായ ഫണ്ട് കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Dec 27, 2021

കോട്ടയം > പാലാ സെന്റ് തോമസ് കോളേജില്‍ കൊല്ലപ്പെട്ട നിതിനമോളുടെ കുടുംബത്തിന് സഹായഹസ്തവുമായി ഡിവൈഎഫ്‌ഐ. കോട്ടയം ജില്ലാ കമ്മിറ്റി സ്വരൂപിച്ച 15 ലക്ഷം രൂപയുടെ കുടുംബസഹായ ഫണ്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിതിനാമോളുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. കോട്ടയത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, സെക്രട്ടറി വി കെ സനോജ്, കോട്ടയം ജില്ലാ പ്രസിഡന്റ് അജയ്, സെക്രട്ടറി സജേഷ് ശശി തുടങ്ങിയവര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top