27 December Monday

ഒമിക്രോൺ; കർണാടകയിൽ പത്ത്‌ ദിവസം രാത്രികാല കർഫ്യൂ

വെബ് ഡെസ്‌ക്‌Updated: Monday Dec 27, 2021

ബംഗളൂരു > ഒമിക്രോൺ ആശങ്ക ഉയരുന്ന സാഹചര്യത്തിൽ കർണാടകയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ഡിസംബർ 28 മുതൽ പത്ത് ദിവസത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി 10 മുതൽ രാവിലെ 5 മണി വരെ കർഫ്യൂ നീണ്ടു നിൽക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു. ഒമിക്രോണിന്റെ സാഹചര്യത്തിൽ പുതുവത്സരാഘോഷങ്ങൾക്കും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ന്യൂ ഇയർ രാവിലുള്ള ഒത്തുകൂടലുകൾക്കും പാർട്ടികൾക്കുമാണ് നിയന്ത്രണം. വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും പങ്കെടുക്കുന്നവരുടെ എണ്ണം അമ്പത് ശതമാനമാക്കി കുറച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top