26 December Sunday

തൃശൂര്‍ പഴഞ്ഞിയില്‍ മധ്യവയസ്‌കന്‍ കുളത്തില്‍ മരിച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Dec 26, 2021

തൃശൂര്‍> തൃശൂര്‍ പഴഞ്ഞി  അരുവായിയില്‍ കുളത്തില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പഴഞ്ഞി ചെറുവത്തൂര്‍ വീട്ടില്‍ ബാബുവി(55)നെയാണ് ഞായറാഴ്ച രാവിലെ അരുവായി കുഞ്ഞു കുളത്തില്‍ മരിച്ച നിലയില്‍  കണ്ടെത്തിയത്.

 കുളത്തിന് സമീപം സ്‌കൂട്ടറും ചെരുപ്പും കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ച് കുന്നംകുളം അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തിരച്ചില്‍ നടത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്റ്റേഷനറി സാധനങ്ങളുടെ കച്ചവടക്കാരനായിരുന്നു.
ഭാര്യ: ലിസി, മക്കള്‍: ലിബിന്‍, ബിന്‍സി,മരുമകന്‍: നിജിത്ത്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top