26 December Sunday

കിറ്റക്‌‌സ് തൊഴിലാളികളുടെ അക്രമം: പ്രത്യേകസംഘം അന്വേഷിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Dec 26, 2021

കൊച്ചി > കിഴക്കമ്പലം കിറ്റക്‌‌സ് കമ്പനി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് റൂറല്‍ എസ്‌പി കെ കാര്‍ത്തിക്. എസ്പിയുടെ നിര്‍ദേശപ്രകാരം മുനമ്പം, പെരുമ്പാവൂര്‍, പുത്തന്‍കുരിശ്, മൂവാറ്റുപുഴ ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.

കിറ്റക്‌‌സ് തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപയോഗം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും റൂറല്‍ എസ്‌‌പി അറിയിച്ചു. കസ്റ്റഡിയിലുള്ളവരില്‍ നിന്ന് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അക്രമത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍പേരെയും പിടികൂടും. അക്രമത്തില്‍ എട്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റുവെന്നും രണ്ട് പേര്‍ക്ക് ശസ്ത്രക്രിയ നടത്തേണ്ടി വന്നുവെന്നും കെ കാര്‍ത്തിക് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top