26 December Sunday

കാര്‍ഷിക നിയമങ്ങള്‍ വീണ്ടും നടപ്പാക്കിയേക്കുമെന്ന സൂചനയുമായി കൃഷിമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Dec 25, 2021

ന്യൂഡല്‍ഹി > കര്‍ഷകരുടെ അതിശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ച മൂന്ന് കാര്‍ഷിക നിയമങ്ങളും വീണ്ടും നടപ്പാക്കിയേക്കുമെന്ന സൂചന നല്‍കി കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. നാഗ്പൂരില്‍ അഗ്രോ വിഷന്‍ എക്‌സ്‌പോയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

നിയമങ്ങള്‍ പിന്‍വലിച്ചതില്‍ സര്‍ക്കാരിന് നിരാശയില്ല. ഒരു ചുവടു പിന്നോട്ടുവെച്ചു. പക്ഷെ ഞങ്ങള്‍ വീണ്ടും മുന്നോട്ടുപോകും.-തോമര്‍ പറഞ്ഞു.

ഒരു വര്‍ഷത്തിലധികം നീണ്ട കര്‍ഷക പോരാട്ടത്തിന് മുന്നില്‍ മുട്ടുമടക്കിയാണ് മൂന്ന് വിവാദകാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. നിയമങ്ങള്‍ പിന്‍വലിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോജി പ്രഖ്യാപിച്ചതിനെ  തുടര്‍ന്ന്, നിയമം പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്യുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top