26 December Sunday

മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിമുഴക്കിയ ബിജെപി പ്രവര്‍ത്തകന്‍ ഒളിവില്‍; കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Dec 25, 2021

എലപ്പുള്ളി > മുഖ്യമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത ബിജെപി പ്രവര്‍ത്തകനെതിരെ കസബ പൊലീസ് കേസെടുത്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ്(45) നെതിരെയാണു കേസെടുത്തത്.

ബുധനാഴ്ചയാണു സോഷ്യല്‍ മീഡിയയില്‍ വീഡിയോയിലൂടെ ജയപ്രകാശ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. തുടര്‍ന്ന് സിപിഐ എം പ്രവര്‍ത്തകര്‍ പൊലീസിനു പരാതി നല്‍കി. സംഭവത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ ഒളിവില്‍ പോയ ജയപ്രകാശിനെ കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചെന്ന് കസബ പൊലീസ് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top