24 December Friday

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിതിന്റെ കൊലപാതകം: 
എസ്‌ഡിപിഐ നേതാവ് അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Friday Dec 24, 2021

സഞ്ജിത്ത്‌, നസീർ

പാലക്കാട് > കിണാശേരി മമ്പറത്ത് ആർഎസ്എസ് പ്രാദേശിക നേതാവ് സഞ്ജിത്തിനെ  വെട്ടികൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. എസ്‌ഡിപിഐ കൊല്ലങ്കോട് പഞ്ചായത്ത് സെക്രട്ടറി കാമ്പ്രത്ത്​ചളള  പുളിയന്തോണി നസീർ (35) ആണ് പിടിയിലായത്.
 
പ്രതികൾക്ക് കൃത്യം നിർവഹിക്കാനുള്ള വാഹനവും വാളും നൽകിയത്​ ഇയാളാണെന്ന്​ ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. കൃത്യത്തിന് ശേഷം വാഹനം തമിഴ്‌നാട്ടിലെത്തിച്ച് പൊളിക്കാൻ വേണ്ട സഹായം നൽകിയതും ഇയാ​ളാണെന്ന് കണ്ടെത്തി. കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. നവംബർ പതിനഞ്ചിനാണ് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ കാറിലെത്തിയ അഞ്ചംഗ സംഘം തടഞ്ഞ്‌ നിർത്തി  വെട്ടിക്കൊലപ്പെടുത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
Top