ആലപ്പുഴ > എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതകത്തില്‍ മൂന്ന് ആർഎസ്‌എസ് പ്രവർത്തകർ കസ്‌റ്റഡിയിലെന്ന് സൂചന. രണ്ട് തൃശൂര്‍ സ്വദേശികളും ഒരു ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. തൃശൂര്‍ സ്വദേശികളാണ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതെന്നാണ് നിഗമനം. ഗൂഢാലോചനയിലെ പങ്ക് സംശയിച്ചാണ് ആലുവ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്.
കേസിൽ അറസ്‌റ്റിലായ രണ്ട് ആർഎസ്‌എസ് പ്രവർത്തകരെ ആലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്‌തിരുന്നു. ആർഎസ്‌എസ് കലവൂർ ഖണ്ഡസേവാ പ്രമുഖ് മണ്ണഞ്ചേരി പഞ്ചായത്ത് നാലാംവാർഡിൽ പൊന്നാട് കാവച്ചിറ പ്രസാദ് എന്ന രാജേന്ദ്രപ്രസാദ് (39), ആർഎസ്‌എസ് കലവൂർ മണ്ഡൽ കാര്യവാഹക് കലവൂർ കാട്ടൂർ കുളമാക്കി വെളിയിൽ കുട്ടൻ എന്ന രതീഷ് (31) എന്നിവരെയാണ് റിമാൻഡ് ചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..