24 December Friday

കോഴിക്കോട്‌ കോണിപ്പടിയിൽ നിന്നു വീണ് ഒരുവയസുകാരൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 24, 2021

ഫറോക്ക്  > വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ കോണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ്‌ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. ഫാറൂഖ് കോളേജ് അണ്ടിക്കാടൻ കുഴി സക്കരിയ്യ അഹ്‌സനിയുടെ മകൻ സൈനി ദഹ്‌ലാൻ (1 ) ആണ് മരിച്ചത്.

ചൊവ്വാഴ്‌ച‌ രാവിലെ വീട്ടിൽ കളിക്കുന്നതിനിടെ കോണിപ്പടിയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വ്യാഴാഴ്‌ച അർധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഉമ്മ : മാഷിത, സഹോദരൻ : അഹ്മദ് റസാ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top