ആലപ്പുഴ > ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസിന്റെ കൊലപാതകത്തിലെ പ്രതികൾ എല്ലാവരും സംസ്ഥാനത്തിന് പുറത്തേക്ക് കടന്നെന്ന് എഡിജിപി വിജയ് സാഖറേ. ഇരു കൊലപാതകങ്ങളിലെയും പ്രതികളെ എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ അന്വേഷണസംഘം പിന്തുടരുന്നുണ്ട്. എല്ലാവരെയും പിടികൂടുമെന്നും എഡിജിപി പറഞ്ഞു.
കൊലപാതകങ്ങളിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. ക്രമസമാധാനം ഉറപ്പുവരുത്താനാണ് പ്രഥമിക പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതക കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്ന സംശയത്തിൽ ആംബുലൻസ് ഡ്രൈവർ അടക്കം നാലു പേർ ഇന്നലെ ചേർത്തലയിൽ അറസ്‌റ്റിലായിരുന്നു. ചേർത്തല ഗവ. താലൂക്ക് ആശുപത്രി സ്‌റ്റാൻഡിലെ സേവാഭാരതി ആംബുലൻസ് ഡ്രൈവർ ചേർത്തല സ്വദേശി അഖിലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..