23 December Thursday

കോളേജില്‍ ക്രിസ്‌മസ് ആഘോഷത്തിനിടെ കാറിടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്ക്; രണ്ട് വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 23, 2021

വര്‍ക്കല > വര്‍ക്കല എസ് എന്‍ കോളേജിനു മുന്നില്‍ നിയന്ത്രണംവിട്ട വാഹനമിടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്ക്. കോളേജിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ക്യാമ്പസിന് പുറത്ത് വിദ്യാര്‍ഥി ഓടിച്ച വാഹനമിടിച്ചാണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റത്. വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രാവിലെ 10 മണിയോടെയാണ് സംഭവം. കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ഓടിച്ചുവന്ന കാര്‍ നിയന്ത്രണം തെറ്റി അപകടമുണ്ടാക്കിയത്. കാര്‍ പിന്നീട് മറ്റുവാഹനങ്ങളിലും ഇടിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top