23 December Thursday

മോന്‍സണ്‍ മാവുങ്കല്‍ കേസ്: അന്വേഷണ പുരോഗതി അറിയിക്കാന്‍ നിര്‍ദേശം

വെബ് ഡെസ്‌ക്‌Updated: Thursday Dec 23, 2021

കൊച്ചി > മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പില്‍ അന്വേഷണ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മോന്‍സണെതിരെയുള്ള പത്ത് കേസുകളില്‍ ചിലതില്‍ അന്വേഷണം പൂര്‍ത്തിയായതായി ഡിജിപി അറിയിച്ചു. അന്വേഷണം നന്നായി നടക്കണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ അതൃപ്തി ഉണ്ടെന്ന് പറയുന്നില്ലന്നും കോടതി വ്യക്തമാക്കി.

കേസന്വേഷവുമായി ക്രൈംബ്രാഞ്ച് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്‌മെന്റ്് സത്യവാങ്മൂലത്തില്‍ ആരോപിച്ചു. കേസ് രേഖകളും മോണ്‍സന്റെയും സാക്ഷികളുടേയും മൊഴിപ്പകര്‍പ്പും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മോന്‍സണും പൊലിസും ഭീഷണിപ്പെടുത്തുന്നുവെന്ന മോന്‍സണ്‍ന്റെ മുന്‍ ഡ്രൈവര്‍ അജിതിന്റെ പരാതിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരിഗണനയിലുള്ളത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top