കൊച്ചി > വൈറ്റിലയിൽ പിന്നോട്ടെടുത്ത ലോറിയിൽ ശബരിമല തീർഥാടകരുടെ വാൻ ഇടിച്ച് 12 പേർക്ക് പരിക്ക്. തമിഴ്‌നാട്ടിലെ സേലത്ത് നിന്നുള്ള 15 തീര്‍ഥാടകരടങ്ങുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ഇടപ്പള്ളി‐വൈറ്റില ബൈപ്പാസിൽ ചക്കരപ്പറമ്പ് ജങ്ഷന് സമീപം ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. പിന്നോട്ടെടുക്കുകയായിരുന്ന ലോറിയുടെ പിന്നിലേക്ക് വാന്‍ ഇടിച്ച് കയറുകയായിരുന്നു. ആന്ധ്ര രജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ ഡ്രൈവറുടെ ഉള്‍പ്പെടെ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..