21 December Tuesday

പെട്രോളിയം തീരുവ : 5 വർഷത്തിൽ കേന്ദ്രത്തിന്‌ കിട്ടി 18.08 ലക്ഷം കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 21, 2021


ന്യൂഡൽഹി
കഴിഞ്ഞ അഞ്ചുവർഷം കേന്ദ്രസർക്കാരിന്‌ പെട്രോളിയംമേഖലയിൽനിന്ന്‌ തീരുവയായി ലഭിച്ചത്‌ 18.08  ലക്ഷം കോടി രൂപ. 2016–-17ൽ 3.35 ലക്ഷം കോടി, 2017–-18ൽ 3.36 ലക്ഷം കോടി, 2018–-19ൽ 3.38 ലക്ഷം കോടി,  2019–-20ൽ 3.34 ലക്ഷം കോടി, 2020–-21ൽ 4.55 ലക്ഷം കോടി രൂപ വീതമാണ്‌ ലഭിച്ചതെന്ന്‌ പെട്രോളിയം സഹമന്ത്രി രാമേശ്വർ തേലി രാജ്യസഭയെ അറിയിച്ചു.

വിൽപ്പന നികുതിയിനത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മൊത്തത്തിൽ ലഭിച്ചത്‌ 9.54 ലക്ഷം കോടി രൂപമാത്രം. കേരളത്തിന്‌ അഞ്ചുവർഷത്തിൽ ലഭിച്ചത്‌ 33,192 കോടി രൂപയാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top