21 December Tuesday

കോട്ടയത്ത്‌ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 21, 2021

കോട്ടയം > കോട്ടയം മണിപ്പുഴയിലെ കൈത്തോട്ടിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വേങ്ങര വേളോട്ട് പടിക്കൽ ശശിയുടെ മകൻ സുധീഷ് (33) ആണ് മരിച്ചത്. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് മണിപ്പുഴ ഈരയിൽക്കടവ് ബൈപാസ് റോഡിന്റെ തുടക്കത്തിലുള്ള കലുങ്കിന് സമീപം തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.

അരയറ്റം വെള്ളമുള്ള തോട്ടിൽ തല മാത്രം പുറത്ത് കാണത്തക്ക രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. മണിപ്പുഴ നാട്ടകം ഗസ്റ്റ് ഹൗസ് റോഡിൽ പഴക്കട നടത്തുകയായിരുന്നു സുധീഷ്‌.  കടകൾക്ക് പിന്നിലായി ജോലിക്കാരാണ്‌ ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് ഇവർ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു.

കലുങ്കിന് സമീപമിരുന്നപ്പോൾ കാൽവഴുതി തോട്ടിൽ വീണതാകാനാണ് സാധ്യതയെന്നാണ്‌ വിവരം. സംഭവമറിഞ്ഞ് ആളുകൾ പ്രദേശത്ത് തടിച്ചുകൂടി. പൊലീസും അഗ്നിരക്ഷാ സേനയും എത്തിയ ശേഷം മൃതദേഹം കരയ്‌ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top