കൊയിലാണ്ടി > മുൻ എംഎൽഎ വി ടി ബൽറാം സഞ്ചരിച്ച കാറിടിച്ച് യുവതിക്ക് പരിക്കേറ്റു. നടേരി മൂഴിക്കുമീത്തൽ കുഞ്ഞാരി സഫിയക്കാണ് പരിക്കേറ്റത്. ശനിയാഴ്ച കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിനുസമീപമായിരുന്നു അപകടം. സഫിയ കൊയിലാണ്ടി താലൂക്കാശുപത്രിയിൽചികിത്സ തേടി. ബൽറാം സഞ്ചരിച്ച കാർ തട്ടി പരിക്കേറ്റുവെന്നും വാഹനം നിർത്താതെ പോയിയെന്നും സഫിയ പൊലീസിൽ പരാതി നൽകി. യുവതിക്ക് പരിക്കേറ്റത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാർ നിർത്തിയെങ്കിലും ബൽറാം കാറിൽനിന്നിറങ്ങിയില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ പറഞ്ഞു. ഇടിച്ച ഇന്നോവ കാറിന് നിലവിൽ ഇൻഷുറൻസ് ഇല്ലായിരുന്നുവെന്നും പരാതിയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..