ഫത്തോർദ > ഐഎസ്എൽ ഫുട്‌ബോളിൽ തുടർജയം കൊതിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ഈസ്റ്റ് ബംഗാളുമായാണ് മത്സരം. അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് കരുത്തരായ ഒഡിഷ എഫ്സിയെ വീഴ്‌ത്തിയിരുന്നു. ഈസ്റ്റ് ബംഗാൾ സീസണിൽ ഒരു ജയംപോലും നേടിയിട്ടില്ല.
ഗോവയ്‌ക്ക് ജയം
ഫത്തോർദ > ഐഎസ്എൽ ഫുട്‌ബോളിൽ എഫ്‌സി ഗോവ 2–-1ന് ബംഗളൂരു എഫ്‌സിയെ തോൽപ്പിച്ചു. ഗോവയ്‌ക്കായി ദേവേന്ദ്ര ഗോളടിച്ചു. ആഷിഖ് കുരുണിയന്റെ ദാനഗോളാണ് മറ്റൊന്ന്.
ചെന്നൈയിൻ എഫ്‌സിയും എടികെ മോഹൻ ബഗാനും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..