ന്യൂഡല്‍ഹി > ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍വെടിഞ്ഞ ധീരസേനാനിയായ അച്ഛന് തല ഉയര്‍ത്തിപ്പിടിച്ച് യാത്രാമൊഴിയേകിയ മകള്‍ സംഘപരിവാറുകാരുടെ ദുഷ്‌പ്രചാരണം സഹിക്കവയ്യാതെ സ്വന്തം ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. വീരമൃത്യു വരിച്ച ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡറിന്റെ പതിനേഴുകാരിയായ മകള്‍ ആഷ്‌നയെയാണ് അച്ഛന്റെ ചിത കത്തിത്തീരുംമുമ്പേ ബിജെപി അനുകൂലികളായ സൈബർ വെട്ടുകിളികള്‍ ആക്രമിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടികളെ വിമര്‍ശിച്ച് മുമ്പ് ആഷ്‌ന ട്വിറ്ററിലൂടെ നടത്തിയ പരാമര്‍ശം കുത്തിപ്പൊക്കിയാണ് സൈബര്‍ ആക്രമണമുണ്ടായത്. ബലാത്സംഗ ഭീഷണിയും തെറിവിളിയും ഉണ്ടായി.
ട്രോളുകള്‍ അസഹനീയമായതോടെ പെണ്‍കുട്ടി ട്വിറ്റര്‍ അക്കൗണ്ട് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. എന്‍ഡിടിവി മാധ്യമപ്രവര്‍ത്തകന്‍ അരവിന്ദ് ഗുണശേഖറാണ് ഇക്കാര്യം ആദ്യം പുറത്തുകൊണ്ടുവന്നത്. പിന്നാലെ ആഷ്‌നയ്‌ക്ക് പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തി. സമകാലീന രാഷ്ട്രീയ സംഭവവികാസങ്ങളോട് ശക്തമായി പ്രതികരിക്കുന്ന ആഷ്‌നയുടെ ആദ്യ കവിതാസമാഹരം മാസങ്ങള്‍ക്കുമുമ്പ് പുറത്തിറങ്ങി. അച്ഛന്റെ സംസ്‌കാരച്ചടങ്ങിനുശേഷം വാര്‍ത്താ ഏജന്‍സിയോട് ആഷ്‌ന പറഞ്ഞ ധീരമായ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ പതിനായിരങ്ങളാണ് ഏറ്റെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..