11 December Saturday

കുവൈത്തില്‍ അറുപത് കഴിഞ്ഞവര്‍ക്ക് താല്‍ക്കാലിക റെസിഡന്‍സി പെര്‍മിറ്റ്

അനസ് യാസിന്‍Updated: Saturday Dec 11, 2021

മനാമ>  കുവൈത്തില്‍ 60 വയസിന് മുകളിലുള്ളവരും യൂണിവേഴ്സിറ്റി ബിരുദമില്ലാത്തവരുമായ പ്രവാസികള്‍ക്ക് താല്‍ക്കാലിക റസിഡന്‍സി പെര്‍മിറ്റ് നല്‍കാന്‍ തുടങ്ങി. ഇവര്‍ക്ക് വിസ പുതുക്കുന്നതിനുള്ള നിരോധനം നീളുന്ന പാശ്ചാത്തലത്തിലാണ് നടപടി.

മൂന്നുമാസം വരെയാണ് പെര്‍മിറ്റ് പുതുക്കി നല്‍കുക. ഇവര്‍ വിദേശ യാത്ര നടത്താന്‍ പാടില്ല. കുവൈത്തില്‍ നിന്ന് പുറത്തുപോയാല്‍ റസിഡന്‍സ് പെര്‍മിറ്റ് റദ്ദാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട ചെയ്തു.

കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ വിസ പുതുക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബര്‍ അവസാന വാരം ഫത്വ  ലെജിസ്ലേറ്റീവ് സമിതി അസാധുവാക്കിയിരുന്നു. എന്നാല്‍, തീരുമാനം ഇതുവരെ നടപ്പായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് മാനുഷിക പരിഗണനവെച്ച് റെസിഡന്‍സി പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

ഈ വര്‍ഷം ആദ്യമാണ് വിലക്ക് പ്രാബല്യത്തില്‍ വന്നത്. ഇതുകാരണം കുവൈത്തില്‍ ദീര്‍ഘകാലം താമസിച്ചിരുന്ന ആയിരക്കണക്കിന് പ്രവാസികളും അവരുടെ കുടുംബങ്ങളും പ്രതിസന്ധിയിലായി. നിരോധനം നിലവില്‍ വന്ന ആദ്യ ആറ് മാസത്തിനിടയില്‍ കുവൈത്തിലെ തൊഴില്‍ വിപണിയില്‍ നിന്ന് 4,013 പ്രവാസികള്‍ അവരുടെ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായി.കുവൈത്തിലെ ജനസംഖ്യയുടെ ഭൂരിഭാഗവും വരുന്ന വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമമായാണ് നിരോധനത്തെ കാണുന്നത്.

രാജ്യത്തെ മൊത്തം ജനസംഖ്യ 46 ലക്ഷമാണ്. ഇതില്‍ ഏകദേശം 34 ലക്ഷവും വിദേശികളാണ്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top