11 December Saturday

ഡൽഹി അതിർത്തികളിൽ വിജയ ദിവസം; സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങി കര്‍ഷകര്‍

വെബ് ഡെസ്‌ക്‌Updated: Saturday Dec 11, 2021

ന്യൂഡഹൽഹി > ചരിത്ര വിജയം കുറിച്ചു ഡൽഹിയിലെ അതിര്‍ത്തികളില്‍ നിന്നും സ്വന്തം ഗ്രാമങ്ങളിലേക്ക് കര്‍ഷകര്‍ മടങ്ങി. അതിര്‍ത്തികളില്‍ വിജയ് ദിവസം ആഘോഷിച്ചായിരുന്നു മടക്കം. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ 15ന് സംയുക്ത കിസാന്‍ മോര്‍ച്ച അവലോകന യോഗം ചേരും. കേന്ദ്രസര്‍ക്കാര്‍ വാക്ക് പാലിക്കുന്നില്ലെങ്കില്‍ വീണ്ടും കര്‍ഷകര്‍ അതിര്‍ത്തികളിലേക്കെത്തും.

ഒരു വര്‍ഷത്തിലേറെയായി നീണ്ടു നിന്ന സമരത്തിന്റെ വിജയം കുറിച്ചാണ് കര്‍ഷകര്‍ അതിര്‍ത്തികളില്‍ നിന്നും സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. അതിര്‍ത്തികളില്‍ ആഘോഷപരിപാടികള്‍ നടത്തിയ കര്‍ഷകര്‍ മധുരം വിളമ്പി. മുദ്രാവാക്യം വിളികളുമായി ആയിരുന്നു തിരിച്ചുപോക്ക്. കാര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചതിന് കര്‍ഷകര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പുകള്‍ എഴുതി നല്‍കിയതോടെയാണ് അതിര്‍ത്തികള്‍ ഉപരോധിച്ചുകൊണ്ടുള്ള സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ട്രാക്‌ടറുകളിലേറി വീടുകളിലേക്ക് പോകുന്ന കര്‍ഷകര്‍ക്ക് ഹൈവേകളില്‍ സ്വീകരണവും നല്‍കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top