Viral Video: ഇന്റർനെറ്റ് ലോകത്ത് ചിലപ്പോൾ വൈറലാകുന്ന വീഡിയോകൾ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഒന്നായിരിക്കാം. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വൈറൽ ആകുന്നത്.
ഈ വീഡിയോ (Viral Video) ഒരു കാട്ടിനുള്ളിൽ നിന്നുമുള്ളതാണ്. ഇവിടെ എട്ടോളം സിംഹങ്ങൾ ഒരുമിച്ച് ഒരു കാട്ടുപോത്തിനെ വേട്ടയാടുന്ന വീഡിയോയാണിത്. എന്നാൽ ഈ സിംഹങ്ങൾക്ക് ആ കാട്ടുപോത്തിനെ ഒരുമിച്ച് വേട്ടയാടാൻ കഴിഞ്ഞില്ല. കാരണം കുറച്ച് നിമിഷങ്ങൾക്ക് ശേഷം വീഡിയോയിൽ എന്താണ് കാണുന്നതെന്ന് നോക്കിയാൽ നിങ്ങളും ഞെട്ടിപ്പോകും.
നിമിഷങ്ങൾക്കുള്ളിൽ വൈറലാകുന്ന ഈ വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുസാന്ദ നന്ദയാണ് തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ അൻപത്തിയെട്ടായിരത്തിലധികം ആളുകൾ വീഡിയോ കാണുകയും നാലായിരത്തോളം പേർ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വൈറലാകുന്ന ഒരു മിനിറ്റോളം നീളുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും എട്ട് സിംഹങ്ങൾ ഒരുമിച്ച് കാട്ടിൽ ഒരു കാട്ടുപോത്തിനെ വേട്ടയാടുന്നത്. അതിൽ ചിലർ കാട്ടുപോത്തിന്റെ പുറകിൽ കയറി ഇരിക്കുന്നുണ്ട്. ചിലർ കാലില്‍ ചുറ്റിപ്പിടിച്ചിട്ടുണ്ട്. വീഡിയോ കാണാം...
“Friendship is always a sweet responsibility, never an opportunity.” – Khalil Gibran
VC:In the clip pic.twitter.com/bCyCjngnuX— Susanta Nanda (@susantananda3) December 2, 2021
ഇതിലെ പ്രത്യേകതയെന്നു പറയുന്നത് ഇത്രയധികം സിംഹങ്ങളുടെ ആക്രമണമുണ്ടായിട്ടും പോത്ത് തളരാതെ പോരാടാൻ ശ്രമിക്കുന്നു എന്നതാണ്. മാത്രമല്ല ആക്രമണത്തിനിടയിലും ഒരു പ്രത്യേകതരം ഒച്ചയോടെ പോത്ത് വിളിക്കുന്നുമുണ്ട്. ഇതിനിടയ്ക്കാണ് സിംഹങ്ങളെ ഞെട്ടിപ്പിച്ചുകൊണ്ട് ഒരു കൂട്ടം പോത്തുകള്‍ അവിടെ ഓടി കൂടിയത്.
പഞ്ഞെത്തിയ ആ പോത്തുകള്‍ ചെയ്തത് എന്താന്ന് നിങ്ങള്‍ വീഡിയോയില്‍ ഒന്ന്‍ കാണണം. ഒരു പോത്ത് പഞ്ഞെത്തി സിംഹത്തെ കൊമ്പുകൊണ്ട് കോരി എറിയുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. പിന്നെ അങ്ങോട്ട് എല്ലാവരും ചേര്‍ന്നൊരു ആക്രമണമായിരുന്നു. അതില്‍ പേടിച്ചുപോയ സിംഹങ്ങള്‍ ഓടി മാറുന്നതും നിങ്ങള്‍ക്ക് വീഡിയോയില്‍ കാണാന്‍ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...