09 December Thursday

വിദ്വേഷ മുദ്രാവാക്യം; തലശ്ശേരിയിൽ ഒരു ആർഎസ്‌എസുകാരൻകൂടി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 9, 2021

തലശേരി > വിദ്വേഷ മുദ്രാവാക്യം വിളിച്ച്‌ മതസ്‌പർധയുണ്ടാക്കാൻ ശ്രമിച്ച കേസിൽ - ഒരു ആർഎസ്‌എസുകാരൻകൂടി അറസ്റ്റിൽ. -----ശിവപുരം വെമ്പടിത്തട്ട് മാത്രാവിൽ ശ്രുതിനാ (28)ണ് അറസ്റ്റിലായത്. തലശേരി ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി ഇയാളെ റിമാൻഡുചെയ്‌തു. - ഇതേ കേസിൽ നാല് ആർഎസ്‌എസുകാരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. 25 പേർക്കെതിരെയാണ്‌ കേസ്‌. അഞ്ചു നേരം നിസ്‌കരിക്കാൻ പള്ളികളൊന്നും കാണില്ലെന്നും ബാങ്കുവിളി കേൾക്കില്ലെന്നുമുള്ള ജയകൃഷ്‌ണൻ ദിനാചരണ റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തിനാണ്‌ കേസ്‌. നിരോധനാജ്ഞ ലംഘിച്ച സംഭവത്തിലും 250 ആർഎസ്‌എസ്‌ – -ബിജെപിക്കാർക്കെതിരെ കേസുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top