08 December Wednesday

കൊച്ചി ഗാന്ധിനഗർ ചുവന്നുതന്നെ; ബിന്ദു ശിവന്‌ 687 വോട്ടിന്റെ ജയം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

ഫോട്ടോ: മനു വിശ്വനാഥ്‌

കൊച്ചി > കൊച്ചി കോർപ്പറേഷൻ 63–-ാം ഡിവിഷൻ ഗാന്ധിനഗറിൽ സിപിഐ എമ്മിലെ ബിന്ദു ശിവന്‍ വിജയിച്ചു. യുഡിഎഫ്‌ സ്ഥാനാർഥി പി ഡി മാർട്ടിനെ 687 വോട്ടുകൾക്കാണ്‌ പരാജയപ്പെടുത്തിയത്‌. ആകെയുള്ള അഞ്ച്‌ ബൂത്തിൽ നാല്‌ ബൂത്തിലും എൽഡിഎഫ്‌ ലീഡ്‌ ചെയ്‌തു. അഞ്ചാം ബൂത്തിൽ മാത്രമാണ്‌ യുഡിഎഫിന്‌ ലീഡ്‌ ചെയ്യാനായത്‌. കൗൺസിലറായിരുന്ന സിപിഐ എമ്മിലെ കെ കെ ശിവൻ അന്തരിച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. കഴിഞ്ഞ തവണ 115 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എൽഡിഎഫ്‌ ജയം.

കെ കെ ശിവന്റെ ഭാര്യയും മുൻ തിരുവാങ്കുളം പഞ്ചായത്ത്‌ പ്രസിഡന്റുമാണ്‌ ബിന്ദു ശിവൻ. 8032 വോട്ടർമാരാണ്‌ ഡിവിഷനിലുള്ളത്‌. യുഡിഎഫിനായി കഴിഞ്ഞവട്ടവും പി ഡി മാർട്ടിനായിരുന്നു മത്സരിച്ചത്‌.  ബിജെപിക്കായി പി ജി മനോജ്‌കുമാർ മത്സരിച്ചു.

രണ്ടംഗങ്ങളുടെ മരണത്തെ തുടർന്ന്‌ നിലവിലെ കോർപ്പറേഷൻ കൗൺസിൽ അംഗസംഖ്യ എഴുപത്തിരണ്ടാണ്‌. ഇതിൽ പകുതി അംഗങ്ങളുടെ പിന്തുണ എൽഡിഎഫിനുണ്ട്‌. ബിജെപിക്ക്‌ നാലംഗങ്ങളാണുള്ളത്‌. ബാക്കി 32 അംഗങ്ങളുടെ പിന്തുണമാത്രമാണ്‌ യുഡിഎഫിന്‌ അവകാശപ്പെടാനുള്ളത്‌. മിനി ആർ മേനോൻ അന്തരിച്ച ഒഴിവിൽ ഉപതെരഞ്ഞെടുപ്പ്‌ നടക്കാനുണ്ട്‌. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന എറണാകുളം സൗത്ത്‌ ഡിവിഷനിൽനിന്നാണ്‌ ബിജെപിയുടെ മിനി ആർ മേനോൻ വിജയിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top