07 December Tuesday

നീൽമണി ഫൂക്കനും ദാമോദർ മോസോയ്‌ക്കും ജ്ഞാനപീഠ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

Photo Credit: wikipedia

ന്യൂഡൽഹി> ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം അസം കവി നീല്‍മണി ഫൂക്കനും കൊങ്കണി സാഹിത്യകാരൻ ദാമോദർ മോസോയ്‌ക്കും സമ്മാനിക്കും.  കേന്ദ്ര, സംസ്ഥാന സാഹിത്യഅക്കാദമി അവാര്‍ഡുകളും അക്കാദമി ഫെല്ലോഷിപ്പുകളും നീല്‍മണി ഫൂക്കന്‍  നേടിയിട്ടുണ്ട്.
      
ഫൂക്കന്റെ പ്രശസ്ത കവിതാസമാഹാരമായ കൊബിതാ(കവിത) നിരവധി ഭാഷകളിലേക്ക് തര്‍ജമ ചെയ്‌തിട്ടുണ്ട്‌.  സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച്‌ നീൽമണി ഫൂക്കനെ  രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്‌.

ഗോവൻ ചെറുകഥാ കൃത്തുകൂടിയായ ദാമോദർ മോസോയുടെ കാർമോലിൻ എന്ന നോവലിന്‌ സാഹിത്യ അക്കാദമി അവാർഡും സുനാമി സൈമൺ എന്ന നോവലിന്‌ കൊങ്കണി സാഹിത്യ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top