06 December Monday

സാമൂഹ്യപ്രവര്‍ത്തക പ്രൊഫ.കെ ഇ ഇന്ദിര അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

തൃശൂര്‍ > കേരളത്തിലെ സ്‌ത്രീവിമോചന പ്രസ്ഥാനങ്ങളില്‍ പ്രമുഖയും 'മാനുഷി'യുടെ സ്ഥാപക നേതാക്കളിലൊരാളുമായിരുന്ന  പ്രൊഫ. കെ എ ഇന്ദിര  (ലളിത-- 68) അന്തരിച്ചു. സംസ്‌കാരം: ഇന്ന് വൈകിട്ട് (ഡിസംബര്‍ 6 ) നാല് മണിക്ക്  ചാവക്കാട്, ബേബി റോഡില്‍ സഹോദരന്‍ കെ എ മോഹന്‍ ദാസിന്റെ വീട്ട് വളപ്പില്‍. അവിവാഹിതയാണ്. പൂങ്കുന്നം എനാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റ്‌സിലായിരുന്നു താമസം.  

തൃശൂര്‍, പട്ടാമ്പി, തലശ്ശേരി ബ്രണ്ണന്‍ തുടങ്ങി വിവിധ ഗവ. കോളേജുകളില്‍ ഇംഗ്ലീഷ് അദ്ധ്യാപകയായിരുന്നു. 2007 മുതല്‍ അര്‍ബ്ബുദരോഗ ചികിത്സയിലായിരുന്നു. 2021 മാര്‍ച്ചില്‍ പക്ഷാഘാതത്തില്‍ വലതുവശം തളര്‍ന്നു. ഓര്‍മ്മയും സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ടു. 2009 മുതല്‍ തൃശൂര്‍ പെയ്ന്‍ ഏന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവര്‍ത്തകയാണ്. രോഗം എന്ന വേദനയുടേയും സഹനത്തിന്റേയും ആത്മാനുഭവങ്ങള്‍ സംഗ്രഹിയ്ക്കുന്ന  'പ്രവാസിയുടെ മകള്‍' എന്ന പുസ്തകം  രചിച്ചിട്ടുണ്ട്.  

അച്ഛന്‍ ചാവക്കാട് ബേബി റോഡ് പരേതനായ കുന്നത്ത് അപ്പു മാസ്റ്റര്‍. അമ്മ മാധവി. തിരക്കഥാകൃത്ത് കെ എ മോഹന്‍ദാസ് സഹോദരനാണ്.  മറ്റുസഹോദരങ്ങള്‍: പരേതയായ മഞ്ജുഭാഷിണി (റിട്ട. ഡെപ്യൂട്ടി കലക്ടര്‍, തൃശൂര്‍), പരേതയായ വിജയലക്ഷ്മി (റിട്ട. ടീച്ചര്‍, എഎല്‍പി സ്‌കൂള്‍, പുതുപൊന്നാനി),   കെ എ  രമേഷ് കുമാര്‍ (റിട്ട. അസി.സെക്രട്ടറി, വാടാനപ്പള്ളി പഞ്ചായത്ത്).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top